|    Jul 18 Wed, 2018 6:26 pm
FLASH NEWS
Home   >  Sports  >  Cricket  >  

മറാത്ത അറേബ്യന്‍സ് ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു

Published : 1st December 2017 | Posted By: vishnu vis

മുംബൈ: യുഎഇയില്‍ ഈമാസം 14 മുതല്‍ 17 വരെ നടക്കുന്ന ടി10 ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന മറാത്ത അറേബ്യന്‍സ് ടീമിന്റെ ജഴ്‌സി ടീം ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായ വിരേന്ദര്‍ സേവാഗ് പ്രകാശനം ചെയ്തു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം സുഹൈല്‍ഖാനും പങ്കെടുത്തു.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ടി10 ക്രിക്കറ്റ് ലീഗില്‍ മറാത്ത അറേബ്യന്‍സ് ഉള്‍പ്പെടെയുള്ള ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. പാകിസ്താന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിര്‍, മിസ്ബാഉല്‍ഹഖ്, ശ്രീലങ്കയുടെ കുമാര്‍സംഗക്കാര, ദിനേശ് ചണ്ഡിമാല്‍, ലഹിരു തിരിമാനേ, ഇംഗ്ലണ്ടിന്റെ അലക്‌സ്‌ഹെയില്‍സ് തുടങ്ങിയ വമ്പന്‍താരനിരയാണ് ടി10 ക്രിക്കറ്റ് ലീഗിലുള്ളത്. അതേ സമയം ലീഗിനെതിരേ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss