|    Mar 29 Wed, 2017 8:42 pm
FLASH NEWS

മറാത്തികള്‍ക്ക് സംവരണം അനുവദിക്കും: ബിജെപി

Published : 7th October 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്രയിലെ മറാത്തി സമുദായത്തിനു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന്റെ രണ്ടാംദിവസം അവതരിപ്പിച്ച പ്രമേയത്തിലാണു മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപി മറാത്തികള്‍ക്കുള്ള സംവരണം പ്രഖ്യാപിച്ചത്. സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള മറാത്തികളുടെ സമരങ്ങള്‍ സംസ്ഥാനത്തു വ്യാപകമാവുന്നതിനിടെയാണ് ബിജെപിയുടെ പ്രഖ്യാപനം. നിലവിലുള്ള ഒബിസി സംവരണം മാറ്റാതെ മറാത്ത സമുദായത്തിന് 16 ശതമാനം സംവരണം നല്‍കുമെന്നാണ് റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.
മുസ്‌ലിം സംവരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ മതത്തിന്റെ പേരില്‍ സംവരണം അനുവദിക്കാന്‍ വകുപ്പില്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ റാവുസാഹബ് ഡാന്‍വെയുടെ പ്രതികരണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day