|    Dec 13 Thu, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മറാത്താ സംവരണം: മുംബൈയില്‍ ജയില്‍ നിറയ്ക്കല്‍ സമരം

Published : 2nd August 2018 | Posted By: kasim kzm

മുംബൈ: മറാത്ത സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ ജയില്‍ നിറയ്ക്കല്‍ സമരം. മറാത്ത ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു സമരം. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിലായിരുന്നു പ്രതിഷേധം. മഹാരാഷ്ട്രയിലെ മറ്റുചില ഭാഗങ്ങൡല്‍ പ്രതിഷേധം നടന്നു.
മറാത്ത പ്രക്ഷോഭം റെയില്‍-റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന്് അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിലും അദ്ദേഹത്തിന്റെ പൊള്ളയായ ഉറപ്പിലും മറാത്തക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകന്‍ കേദാര്‍ ഷിന്‍ഡെ പറഞ്ഞു. സംസ്ഥാന തൊഴില്‍ മന്ത്രി സംഭാജി പാട്ടീല്‍ നിലങ്കേക്കറുടെ ലാത്തൂര്‍ ജില്ലയിലെ വസതിക്ക് പുറത്ത് പ്രതിഷേധപ്രകടനം നടത്തി. ഉത്തര സോലാപൂരില്‍ പൂനെ-സോലാപൂര്‍ ദേശീയപാത തടഞ്ഞു. ശിരൂര്‍, ഖേദ് തെഹ്‌സിലുകളില്‍ റാലികള്‍ നടന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേര്‍ ആത്മഹത്യ ചെയ്തു. അതേസമയം, പ്രക്ഷോഭം തണുപ്പിക്കാന്‍ മറാത്ത യുവാക്കള്‍ക്ക് വായ്പാ വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തി. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഈട് നല്‍കാനാണ് തീരുമാനം. റവന്യൂമന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss