|    Aug 21 Tue, 2018 9:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മറാത്താ സംവരണം: മഹാരാഷ്ട്രയില്‍ ബന്ദ്

Published : 10th August 2018 | Posted By: kasim kzm

മുംബൈ: മറാത്താ സമുദായത്തിനു സംവരണം ആവശ്യപ്പെട്ടു വ്യാഴാഴ്ച ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദില്‍ ചിലയിടങ്ങളില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. ബന്ദിന്റെ പശ്ചാത്തലത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ പൂനെ ജില്ലയിലെ ഏഴ് തെഹ്‌സിലുകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. മറാത്താ സമുദായ നേതാക്കള്‍ ബന്ദ് സമാധാനപരമായി ആചരിക്കാനാണ് ആഹ്വാനം ചെയ്‌തെങ്കിലും പ്രക്ഷോഭകര്‍ പലയിടങ്ങളിലും റോഡുകള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ ടയറുകള്‍ കത്തിച്ചു. ഔറംഗാബാദ് ജില്ലയിലെ ക്രാന്തിചൗക്കില്‍ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെക്കെതിരേ മുദ്രാവാക്യം വിളിച്ചത് രണ്ടു വിഭാഗം പ്രക്ഷോഭകര്‍ തമ്മില്‍ സംഘട്ടനത്തിനിടയാക്കി. സേനാ ജില്ലാ നേതാവ് അംബദാസ് ദാന്‍വെയുടെ നേതൃത്വത്തിലുള്ള വിഭാഗം താക്കറെക്കെതിരായ മുദ്രാവാക്യത്തെ എതിര്‍ത്തതോടെയാണ് സംഘട്ടനമുണ്ടായതെന്നു പോലിസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss