|    Jul 22 Sat, 2017 4:21 pm
FLASH NEWS

മറയൂര്‍ ചന്ദന ലേലത്തില്‍ 12.69 കോടി രൂപയുടെ വില്‍പന

Published : 14th July 2017 | Posted By: fsq

 

തൊടുപുഴ: കഴിഞ്ഞ് രണ്ടു ദിവസങ്ങളിലായി നടന്ന മറയൂര്‍ ചന്ദനലേലത്തില്‍ 12 കോടി 69 ലക്ഷം രൂപയുടെ ചന്ദനം വിറ്റഴിഞ്ഞു. ഈ വര്‍ഷം നടന്ന രണ്ടു ലേലത്തിലും കൂറഞ്ഞ അളവില്‍ മാത്രമാണ് ചന്ദനം വിറ്റത്. 69 ടണ്‍ ചന്ദനമാണ് പതിനഞ്ച് ക്ലാസുകളിലായി ലേലത്തിനായി വനം വകൂപ്പ് എത്തിച്ചത് ഇതില്‍ 23.19 ടണ്‍ ചന്ദനം മാത്രമാണ് വിറ്റത്. രണ്ട് ദിവസങ്ങളിലായി നടന്ന ലേലത്തില്‍ ആദ്യ ദിവസം 12 ടന്‍ ചന്ദനവും രണ്ടാം ദിവസം 11 ടണ്‍ ചന്ദനവുമാണ് വിറ്റത്. ഓണ്‍ ലൈന്‍ ലേലത്തില്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ക്ഷേത്ര ദേവസ്വങ്ങള്‍ ഉള്‍പ്പെടെ 20 പേരാണ് ലേലത്തില്‍ പങ്കാളികളായത്. ആദ്യ ദിനം ക്ലാസ് നാല് ഇനത്തില്‍പെട്ട ചൈനാ ബുദ്ധ് ഇനത്തില്‍ പെട്ട ചന്ദത്തിനാണ് ഏറ്റവും ഉയര്‍ന്ന വിലയായി 16150 രൂപ ലഭിച്ചത്. ക്ലാസ് പതിഞ്ച് ഇനത്തില്‍പ്പെട്ട സാപ്പ് വുഡ് ബില്ലറ്റ് ഇനത്തില്‍പ്പെട്ട ചന്ദനത്തിന് ലഭിച്ച 994 രൂപയാണ് ഏറ്റവും കുറഞ്ഞ വില.സര്‍ക്കാര്‍ ആയുര്‍വേദ ഔഷധ നിര്‍മ്മാണ കമ്പനിയായ ഔഷധി,ക്ഷേത്ര ദേവസ്വങ്ങളായ മമ്മിയൂര്‍, തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ സീതാരാം സ്വാമിക്ഷേത്രം, മണ്ണാര്‍കാട് അയ്യപ്പ ക്ഷേത്രം, ശ്രീനാഗേശ്വര ശിവ ക്ഷേത്ര പരിപാലന സമതി, അന്തര്‍ സംസ്ഥാന കമ്പനികളായ സൂര്യഹാന്‍ഡിക്രാഫ്റ്റ്, കെ.എസ്.ഡി.എല്‍ ബാംഗളൂരൂ, ചെനൈ പൂംപ്പൂഹാര്‍ ,കേരളാ സോപ്പ്‌സ് തുടങ്ങിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്.  ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചന്ദന ലേലത്തില്‍ അന്‍പത് ലക്ഷം രൂപയുടെ ചന്ദനം മാത്രം വിറ്റഴിഞ്ഞത്. ലേലത്തില്‍ കഴിഞ്ഞ രണ്ടു തവണയും പ്രമുഖ കമ്പനികളായ മൈസൂര്‍ സാന്‍ഡല്‍ , സൂര്യവിനായക തുടങ്ങിയ പ്രമുഖ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാതിരുന്നതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ചന്ദത്തിന്റെ വിലകൂറഞ്ഞതും മറയൂര്‍ ചന്ദന ലേലത്തിന് തിരിച്ചടിയായിക്കുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക