|    Sep 26 Tue, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മറയൂര്‍ ചന്ദനലേലം: ആദ്യദിനത്തില്‍ ലഭിച്ചത് മൂന്നു കോടി

Published : 21st October 2016 | Posted By: SMR

തൊടുപുഴ: മറയൂര്‍ ചന്ദന ഇ-ലേലത്തില്‍ 38 ടണ്‍ ചന്ദനം വച്ചതില്‍ മൂന്നു ടണ്‍ മാത്രമാണു വിറ്റഴിക്കാന്‍ സാധിച്ചത്. ഇതിലൂടെ സര്‍ക്കാരിന് വരുമാനമായി രണ്ടു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപ ലഭിച്ചു. ഗാട്പട്‌ല എന്നറിയപ്പെടുന്ന അഞ്ചാംതരത്തിലുള്ള ചന്ദനമാണ് ഏറ്റവും കൂടിയ വിലയ്ക്കു വിറ്റഴിച്ചത്. ഒരു കിലോയ്ക്ക് 13,728 രൂപയ്ക്കാണ് വിറ്റത്. ഇതു കഴിഞ്ഞ ലേലത്തേക്കാള്‍ നാലായിരത്തിലധികം രൂപ കുറവാണ്. ഏറ്റവുമധികം വിറ്റുപോയത് പത്താംതരത്തിലുള്ള ജയ്‌പോഗല്‍ എന്ന ഇനമാണ്. ഇതിന് കിലോയ്ക്ക് 10,308 രൂപയാണ് ശരാശരി വില ലഭിച്ചത്. ആദ്യ ദിവസ ഇ-ലേലത്തില്‍ രണ്ട് ദേവസ്വം ബോര്‍ഡുകള്‍ ഉള്‍പ്പെടെ 15 പേര്‍ പങ്കെടുത്തെങ്കിലും ഏഴുപേര്‍ മാത്രമാണ് ലേലത്തില്‍ ചന്ദനം വാങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക