|    Jun 27 Tue, 2017 12:34 am
FLASH NEWS

മറയൂര്‍ കരിമുട്ടിയില്‍ ഒറ്റയാന്‍ ചരിഞ്ഞു

Published : 14th November 2016 | Posted By: SMR

മറയൂര്‍: മറയൂര്‍ കരിമുട്ടി മേഖലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിയിടത്തില്‍ ഇറങ്ങി നാശം വിതച്ചുകൊണ്ടിരുന്ന അവശനിലയിലായിരുന്ന ഒറ്റയാന്‍ ചരിഞ്ഞു. മറയൂര്‍ ചന്ദന റിസര്‍വിനും ചിന്നാര്‍ വന്യജീവി സങ്കേതത്തിനോടും ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി നിലയുറപ്പിച്ചിരുന്നത്. ചരിഞ്ഞ കാട്ടാനയെ തേക്കടി ഫോറസ്റ്റ് അസി. വെറ്റിനറി ഓഫിസര്‍ ഡോ. അബ്ദുല്‍ ഫത്വ, മൂന്നാര്‍ വെറ്ററിനറി ഓഫിസര്‍ ഡോ. രാഹുല്‍, മറയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബി എം നേര്യാംപറമ്പിലില്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ ടി ജലീല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വനത്തിനുള്ളില്‍ തന്നെ സംസ്‌കരിച്ചു. ദിവസങ്ങളോളം പ്രദേശത്ത് ആന നാശം വിതച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക