|    Dec 17 Sun, 2017 8:04 am
FLASH NEWS

മറയൂരില്‍ 25 ലക്ഷത്തിന്റെ ചന്ദനത്തടികളുമായി യുവാവ് പിടിയില്‍

Published : 27th October 2016 | Posted By: SMR

മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നൂം വെട്ടിക്കടത്തിയ ചന്ദനത്തടികള്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചന്ദനത്തടികള്‍ ബാംഗ്ലൂരിലേക്ക് കടത്താന്‍ ശ്രമിച്ച സേലം ഏര്‍ക്കാട് സ്വദേശി രാജ(40) യെ അറസ്റ്റ് ചെയ്തു.അതിര്‍ത്തി വന മേഖലയായ പഴനി റെയിഞ്ചിലെ കൂതിരയാര്‍ മേഖലയില്‍ റോന്തു ചുറ്റുന്നതിനിടെ വിജനമായ വനമേഖലയില്‍ സംശയാസ്പദമായി കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചന്ദന മോഷണം അറിയുന്നത്. ഇയാളില്‍ നിന്നും എട്ടു ചന്ദനക ഷ്ണങ്ങള്‍ കണ്ടെടുത്തു. ഇരൂപത്തി അഞ്ച് ലക്ഷം രൂപ വിലമതിക്കൂന്ന ചന്ദന തടികളാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss