|    Nov 23 Thu, 2017 11:11 am
FLASH NEWS

മറയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് വീണ്ടും ചന്ദനമരം മോഷ്ടിച്ചു

Published : 30th November 2016 | Posted By: SMR

മറയൂര്‍: കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ചന്ദന മോഷണം നടന്ന കര്‍ശനാട് ഭാഗത്ത് നിന്ന് വീണ്ടും ചന്ദനമരം മോഷണം പോയി. കര്‍ശനാട് പെരിയവയല്‍ ഭാഗത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറോ ലാന്റ് പദ്ധതി പ്രകാരം നല്‍കിയ 10 ഏക്കറോളം വരുന്ന ഭൂമിയില്‍ നിന്ന നാലു ചന്ദനമരവും ഒരു ചന്ദനമരത്തിന്റെ കുറ്റിയുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം മഠത്തുമണ്ണില്‍ രാജുവിന്റെ വക സ്ഥലത്ത് നിന്ന് പട്ടാപ്പകല്‍ ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. ഈ പ്രദേശത്ത് 50ലധികം ചന്ദനമരങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ അവശേഷിച്ച നാല് ചന്ദനമരങ്ങളായിരുന്നു ഇന്നലെ മുറിച്ച് കടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക