|    Nov 18 Sat, 2017 4:21 am

മറയൂരില്‍ ചന്ദനമരങ്ങള്‍ക്ക് രോഗം; പരിശോധന ആരംഭിച്ചു

Published : 20th June 2017 | Posted By: fsq

 

മറയൂര്‍: സ്വാഭാവിക ചന്ദനമരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന മറയൂര്‍ ചന്ദനക്കാടുകളിലെ ചന്ദനമരങ്ങള്‍ക്ക് അടുത്ത് കാലത്തായി ഉണ്ടായിട്ടുള്ള രോഗബാധയെ കുറിച്ച് പഠിക്കാനായി വിദഗ്ധ സംഘം മറയൂര്‍ കാടുകളില്‍ പരിശോധന ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇ ന്‍സ്റ്റിറ്റിയൂട്ട് ഓഫ് വുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന ആരംഭിച്ചത്. അഞ്ചു ദിവസംനടക്കുന്ന പരിശോധന ഇന്നലെ ആരംഭിച്ചു.അടുത്ത കാലത്തായി മറയൂരിലെ ചന്ദനമരങ്ങള്‍ക്ക് അസ്വാഭാവികമായി ഉണക്ക് ബാധിച്ചു. മേഖലയില്‍ നിന്ന് ശേഖരിച്ച വിത്തുകള്‍ മുളയ്ക്കാതെയും വന്നു. സാഹചര്യത്തില്‍ ഇതിന്റെ കാരണം കണ്ടുപിടിക്കൂന്നതിനായി വനം വകൂപ്പ് അധികൃതര്‍ ബാംഗ്ലൂരിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് കത്ത് നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് പരിശോധനക്കെത്തിയത്. ഡോ. സുന്ദര്‍ രാജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക