|    Mar 23 Thu, 2017 7:35 pm
FLASH NEWS

മറയൂരില്‍ കൊടുങ്കാറ്റ്; ആദിവാസികള്‍ ഉള്‍പെടെയുള്ളവര്‍ ഭവനരഹിതരായി

Published : 4th July 2016 | Posted By: SMR

തൊടുപുഴ: മറയൂര്‍ മേഖലയില്‍ ഒരു രാത്രി മുഴുവന്‍ വീശിയടിച്ച കൊടുങ്കാറ്റ് നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. മറയൂര്‍ ബാബുനഗര്‍, കുമ്മിട്ടാംകൂഴി ആദിവാസി കോളനി, ചെറുവാട് ആദിവാസി കോളനി, പാമ്പന്‍മല എസ്റ്റേറ്റ്, പള്ളനാട്, പട്ടിക്കാട്,ആലാംപെട്ടി ആദിവാസി കോളനി എന്നിവടങ്ങളിലാണ് വ്യാപകനാശം ഉണ്ടായത്. കൊടുകാറ്റില്‍ നാശം നഷ്ടം സംഭവിച്ചവരില്‍ ഏറെയും ആദിവാസികളും പാവപെട്ടവരുമാണ്.
മറയൂര്‍ ടൗണിന് സമീപം ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫിസിന് സമീപത്തുള്ള വന്‍ മരം ശബ്ദത്തോടെ കാറ്റില്‍ ഒടിഞ്ഞു വീണ് ഗിരീഷിന്റെ വീട് ഭാഗികമായി തകര്‍ന്നു. മറയൂരില്‍ വൈദ്യൂതി ലൈനിലേക്കൂം മരം ഒടിഞ്ഞു വീണു.നോമ്പുതുറന്ന് പള്ളിയില്‍ നിന്നു ആളുകള്‍ പുറത്തേക്ക് പോയി നിമിഷങ്ങള്‍ക്കുള്ളിലാണ് മരം വീണത്. പ്രദേശവാസികളും പോലിസും ചേര്‍ന്ന് മരം വെട്ടിമാറ്റി. പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ ക്ലാസ് മുറികളുടെ മേല്‍ക്കൂരയുടെ ആസ്ബറ്റോസ് ഷീറ്റുകള്‍ പുര്‍ണമായും പറന്ന് പോയി.
പള്ളനാട് പാലത്തിന് സമീപത്തെ ശരവണന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. പ്രദേശത്തെ കവുങ്ങിന്‍ തോട്ടങ്ങള്‍ നിലംപരിശായി. പള്ളനാട് ശരവണന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. പാമ്പന്‍മല എസ്റ്റേറ്റിലെ 120 തൊഴിലാളി ലയങ്ങളില്‍ കാറ്റ് നാശം വിതച്ചു.
ഓട് ഇളകി വീഴുന്നതിനാല്‍ കൈക്കുഞ്ഞുങ്ങളുമായി കട്ടിലിനടിയിലാണ് ഉറങ്ങാതെ കഴിഞ്ഞുകൂടിയത്.നൂറ്റി അന്‍പതോളം കൂടുംബങ്ങള്‍ താമസിക്കുന്ന ബാബുനഗറിലെ ഭൂരിഭാഗം വീടുകളുടെയും ഷീറ്റ് കാറ്റില്‍ പറന്നു.പട്ടിക്കാട് പ്രദേശത്ത് ഇരൂപത്തി അഞ്ചോളം വീടുകളാണ് തകര്‍ന്നത്.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക