|    Jan 21 Sat, 2017 9:54 am
FLASH NEWS

മറയൂരില്‍ കുരങ്ങ് ശല്യം രൂക്ഷം

Published : 15th February 2016 | Posted By: SMR

തൊടുപുഴ: മറയൂര്‍ മേലാടി ഭാഗത്ത് കുരങ്ങുകള്‍ ശല്യമാകുന്നു.റോഡിന് സമീപം വച്ചിരിക്കുന്ന മാലിന്യങ്ങള്‍ വലിച്ചുവാരി റോഡിലൂടെ ഇട്ടാണ് കുരങ്ങുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.വഴിയാത്രക്കാരെ ആക്രമിക്കുന്ന സംഭവവും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്.
മാലിന്യം ശേഖരിക്കാനായി വച്ചിരിക്കുന്ന പാത്രങ്ങളിലെ മാലിന്യം കൃത്യമായി നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ല. മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്താല്‍ കുരങ്ങുകളുടെ ശല്യമുണ്ടാകില്ല.
മറയൂര്‍ ടൗണിലും കുരങ്ങുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങുന്നവരുടെ പക്കല്‍ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ സാധനങ്ങള്‍ തട്ടിയെടുക്കാറുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക