|    Feb 20 Tue, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്തിയില്ല

Published : 6th February 2018 | Posted By: kasim kzm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരേ മര്‍സൂഖി ഇന്നലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം നടത്തിയില്ല. എന്നാല്‍, വാര്‍ത്താസമ്മേളനം മാറ്റിവച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ലെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനം മാറ്റിവച്ചതായി പ്രസ്‌ക്ലബിന് കത്തു ലഭിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ല. ബിനോയിക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കരുനാഗപ്പള്ളി കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്നാണ് വിവരം. അതേസമയം, കോടതി ഉത്തരവില്‍ വാര്‍ത്താസമ്മേളനം നടത്തരുതെന്ന് പറയാതിരുന്നതിനാല്‍ പ്രസ്‌ക്ലബ് ഇതു വിലക്കിയിരുന്നില്ല. ഉത്തരവിനെക്കുറിച്ച് മര്‍സൂഖിയെ അറിയിക്കുകയും തീരുമാനം അവര്‍ക്കു വിടുകയും ചെയ്യാനായിരുന്നു തീരുമാനമെന്നും പ്രസ്‌ക്ലബ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ തന്നെ തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss