|    Jan 18 Wed, 2017 4:00 pm
FLASH NEWS

മര്‍ദ്ദനമേറ്റ് വീട്ടുടമ മരിച്ച കേസ്: പ്രതി പിടിയില്‍

Published : 17th April 2016 | Posted By: SMR

പെരുമ്പാവൂര്‍: അയല്‍വാസിയായ ബന്ധുവിന്റെ മര്‍ദ്ദനമേറ്റ് വീട്ടുടമ മരിച്ച കേസിലെ പ്രതി പിടിയില്‍. മലയിടംതുരുത്ത് ഷാപ്പുംപടി നമുനാരി വീട്ടില്‍ എല്‍ദോസിനെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് രത്രി അയല്‍വാസിയും ബന്ധുവുമായ നമുനാരി വീട്ടില്‍ ഷെല്ലി (44) ആണ് എല്‍ദോസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഇരുവീട്ടുകാരും തമ്മില്‍ നാളുകളായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. സംഭവ ദിവസം മദ്യപിച്ചെത്തിയ ഷെല്ലി ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് എല്‍ദോസും ഷെല്ലിയും വാക്കേറ്റവും തുടര്‍ന്ന് മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവ ശേഷം ആശുപത്രിയില്‍ ചികില്‍സ തേടിയ ഷെല്ലി തുടര്‍ചികില്‍സ നടത്താത്തതിനാലാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വ്യാഴായ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഷെല്ലി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ ഇന്നലെ രാവിലെ പോലിസ് പിടികൂടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക