|    Jan 16 Mon, 2017 6:38 pm

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ

Published : 27th February 2016 | Posted By: SMR

പാലക്കാട്: കഴിഞ്ഞദിവസം നഗരസഭാ ബജറ്റ് അവതരണ വേളയില്‍ വിതരണം ചെയ്ത ബജറ്റ് പ്രസംഗത്തിന്റെ കോപ്പിയില്‍ നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുവാനുള്ള പ്രതിപക്ഷാംഗങ്ങളുടെ ശ്രമത്തെ തടയുകയും യുഡിഎഫ് അംഗമായ ബി സുഭാഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി.
യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് എ ബാലന്‍ അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറിമാരായ സി ചന്ദ്രന്‍, വി കെ ശ്രീകണ്ഠന്‍, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ പി വി രാജേഷ്, വി രാമചന്ദ്രന്‍, സി ബാലന്‍, മുസ്‌ലീംലീഗ് നേതാക്കളായ അബ്ദുള്‍ അസീസ്, എ കാജാഹുസൈന്‍, വി എ നാസര്‍, നഗരസഭാ അംഗങ്ങളായ രാജേശ്വരി, ഹബീബ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തൂര്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ രാമകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക