|    Jul 23 Mon, 2018 12:11 am
FLASH NEWS

മര്‍ദ്ദനത്തിന് ഇരയാവുകയാണെന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: എസ്ഡിപിഐ

Published : 27th October 2017 | Posted By: fsq

 

കോട്ടയം: വീട്ടില്‍ മര്‍ദ്ദനത്തിന് ഇരയാവുകയാണെന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വീഡിയോയില്‍ പങ്കുവയ്ക്കുന്നത് യുവതിയുടെ മരണഭയമാണ്. വീഡിയോ ലഭിച്ചിട്ടും കേസെടുക്കാത്ത പോലിസ് നടപടി ക്രൂരമാണ്. കോട്ടയം എസ്പി ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണ്. സ്ത്രീ സുരക്ഷിതത്വം പറയുമ്പോള്‍ സ്വന്തം വീട്ടില്‍ യുവതി പീഡിപ്പിക്കപ്പെടുകയാണെന്ന് വെളിപ്പെടുത്തല്‍ വന്നിട്ടും സാംസ്‌കാരിക കേരളം മൗനം പാലിക്കുന്നത് ദുസ്സൂചനയാണ് നല്‍കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യമായ സുരക്ഷിതത്വം നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി എച്ച് ഹസീബ്, പി കെ സിറാജുദ്ദീന്‍, ഷെമീര്‍ അലിയാര്‍, മുഹമ്മദ് സിയാദ്, കെ യു അലിയാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss