|    Oct 18 Wed, 2017 6:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മര്‍ദ്ദനം: പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 17th April 2016 | Posted By: SMR

ഗുരുവായൂര്‍: ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച പാലക്കാട് എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ പോലിസ് ഓഫിസര്‍ രഞ്ജിത്തിനെയാണ് റെയ്ഞ്ച് ഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കുണ്ടന്നൂര്‍ ചിറ്റണ്ട വെള്ളത്തേരി ഉണ്ണികൃഷ്ണനെ രഞ്ജിത് മര്‍ദ്ദിച്ചത്. പടിഞ്ഞാറെ നടയിലുള്ള അന്നലക്ഷ്മി ഹാളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക