|    Nov 24 Fri, 2017 2:03 am
FLASH NEWS

മര്‍ദിതന്റെ രോദനം സമൂഹം കേള്‍ക്കണം: പോപുലര്‍ ഫ്രണ്ട്

Published : 5th August 2017 | Posted By: fsq

നെടുങ്കണ്ടം: മര്‍ദിതന്റെ രോദനം കേള്‍ക്കാന്‍ സമൂഹം തയ്യാറാവണമെന്നും ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്കെതിരേ ഫാഷിസ്റ്റ് വിരുദ്ധ ചേരി രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും പോപുലര്‍ഫ്രണ്ട് ഇടുക്കി ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍. തൂക്കുപാലത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര അതിക്രമങ്ങളെയും തല്ലിക്കൊലകളെയും നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുമ്പോള്‍ ജനകീയ പ്രതിരോധം അനിവാര്യമാണ്. കേന്ദ്രത്തിലും കേരളത്തിലും അഴിമതിയില്‍ മുങ്ങിയ ബിജെപി നേതൃത്വം ഇന്ത്യയെ മുച്ചൂടും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അസമാധാനം വിതച്ച് ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നു. ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ തങ്ങളെയുള്ളൂവെന്നു പറയുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംഘപരിവാര അക്രമങ്ങളെയും കൊലകളെയും നിസ്സാരമായിട്ടാണു കാണുന്നത്. കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും കൊടിഞ്ഞി ഫൈസലിന്റെയും കൊലപാതക്കേസുകളില്‍ ആഭ്യന്തരവകുപ്പ് സ്വീകരിച്ച നിലപാട് ഇത് വ്യക്തമാക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിരാഹാരമിരിക്കാന്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടേണ്ടിവന്നു. കൊടിഞ്ഞി െൈഫസലും കാസര്‍ക്കോട്ടെ റിയാസും കൊല്ലപ്പെട്ടത് കോണ്‍ഗ്രസിനും ഗൗരവമേറിയ കുറ്റകൃത്യമായില്ല. ഭരണപക്ഷവും പ്രതിപക്ഷവും സംഘപരിവാരത്തിന്റെ കുഴലൂത്തുകാരായി മാറുമ്പോള്‍ മതന്യൂനപക്ഷ പീഡിതവര്‍ഗം മുന്‍വിധികളും സങ്കുചിതത്വങ്ങളും മാറ്റിവച്ച് ഐക്യപ്പെടണം. അത് കാലഘടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിത്വവികസനം, നേതൃപാടവം, ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അന്‍വര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക