|    Jul 23 Mon, 2018 11:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മര്‍ദനക്കേസ്പ്രതിയായ ബിജെപി പ്രവര്‍ത്തകന് മര്‍ദനം

Published : 9th September 2017 | Posted By: fsq

 

കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ മതപ്രബോധനത്തിനെത്തിയ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകനു മര്‍ദനമേറ്റു. കരുമാലൂര്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ മാച്ചാം തുരുത്ത് മേമന വീട്ടില്‍ വിനോദി(33)നാണു മര്‍ദനമേറ്റത്. പരിക്കേറ്റ വിനോദ് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി സ്വാലിഹിനെ ആലുവ വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു. സ്വാലിഹ് എസ്ഡിപിഐ പ്രവര്‍ത്തകനാണ്. അതേസമയം, തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലെ പ്രതിയ മര്‍ദിച്ച നടപടി അപലപനീയമാണെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് അലി കൊച്ചി, കണ്‍വീനര്‍ ജാബിര്‍ ആലുവ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss