|    Nov 18 Sun, 2018 6:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മര്‍കസ് വിവാദം : വിദ്യാര്‍ഥികളുടെ വാദത്തില്‍ കഴമ്പുണ്ട്- കോടതി

Published : 1st June 2017 | Posted By: fsq

 

കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിനെതിരേ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ  ഹരജിയില്‍ ഹൈക്കോടതി ഇടപ്പെട്ടില്ല. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും മര്‍കസ് മാനേജ്‌മെന്റ് വഞ്ചിച്ചുവെന്നുള്ള വിദ്യാര്‍ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലിസ് കേസെടുത്തിട്ടുണ്ടെന്നു കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ മര്‍കസ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍ എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം വിദേശത്ത് പോയതായി സമരസമിതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍—പി ഇ സജല്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കേസില്‍ എത്രയും വേഗം  മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss