|    Feb 21 Wed, 2018 8:44 am
FLASH NEWS

മര്‍കസ് കുപ്രചാരണം നടത്തുന്നു : ലീഗ്

Published : 28th May 2017 | Posted By: fsq

 

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വഞ്ചിച്ചതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കുന്നതിന് പകരം മുസ്‌ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് വിഷയത്തെ വഴി തിരിച്ചു വിടാനുള്ള മര്‍കസ് അധികൃതരുടെ നീക്കം പരിഹാസ്യമാണെന്ന് മുസ്‌ലിം ലീഗ്. വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത് ന്യായമായ ആവശ്യമുയര്‍ത്തിപ്പിടിച്ചാണ്. സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ പല രാഷ്ട്രീയ പക്ഷത്ത് നില്‍ക്കുന്നവരായിരിക്കാം അതേ സമയം വിദ്യാര്‍ഥി സമൂഹം ഒന്നിച്ച് നടത്തുന്ന ഈ സമരത്തിന് എംഎസ്എഫിന്റെയും മുസ്‌ലിം ലീഗിന്റെയും അനുഭാവമുണ്ട്. സമരത്തില്‍ പങ്കുചേരേണ്ട അനിവാര്യ സഹചര്യമുണ്ടായാല്‍ മുസ്‌ലിം ലീഗ് ആലോചിക്കുക തന്നെ ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുും സെക്രട്ടറി എന്‍ സി അബൂബക്കറും പ്രസ്താവനയില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss