|    Jan 21 Sat, 2017 7:46 am
FLASH NEWS

മരുമകള്‍ ക്വട്ടേഷന്‍ നല്‍കിയ കൊല; കുറ്റവാളിക്ക് ജീവപര്യന്തം തടവും പിഴയും

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: മരുമകളുടെ ക്വട്ടേഷന്‍ പ്രകാരം ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര ചന്ദ്രപുര്‍ സ്വദേശി നവീന്‍ ബൈദ്യനാഥ് യാദവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
ജീവപര്യന്തം തടവിനു പുറമെ ഭവനഭേദനത്തിന് പത്ത് വര്‍ഷം തടവും അനുഭവിക്കണം. ഇവ പ്രത്യേകം പ്രത്യേകം അനുഭവിക്കണം. പിഴ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ഗോപാലന്റെ കുടുംബത്തിന് നല്‍കണമെന്നും വിധിന്യായത്തില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കുറ്റവാളിയുടെ പ്രായവും സംഭവത്തിന് ദൃസാക്ഷികള്‍ ഇല്ല എന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. 2013 മാര്‍ച്ച് നാലിനാണ് ബാലുശ്ശേരി പനങ്ങാട് മണിച്ചേരിമല പനയുള്ളകണ്ടി ഗോപാലനെ(85) മരുമകള്‍ ലീലയുടെ ക്വട്ടേഷന്‍ പ്രകാരം നവീന്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗോപാലന്റെ മകന്‍ സുന്ദരന്‍ തലയാട് നടത്തുന്ന ഹോട്ടലിലെ തൊഴിലാളിയായിരുന്നു നവീന്‍ യാദവ്. ബാലുശ്ശേരി പോലിസ് അന്വേഷിച്ച കേസ് ആത്മഹത്യ എന്ന നിലയില്‍ എഴുതിത്തള്ളിയിരുന്നു. പിന്നീട് മൂന്നു മാസത്തിനു ശേഷം ലീലയും കൊല്ലപ്പെട്ടതാണ് കേസിന് വഴിത്തിരിവായത്.
ലീലയുടെ കൊലപാതക കേസില്‍ നവീന്‍ യാദവ് അറസ്റ്റിലായതോടെയാണ് ഗോപാലന്റെ മരണവും കൊലപാതകമാണെന്ന് പോലിസ് കണ്ടെത്തിയത്. ഗോപാലനെ വധിച്ചാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ലീല നവീന്‍ യാദവിനോട് പറഞ്ഞിരുന്നത്. എന്നാല്‍, കൊല നടത്തിയിട്ടും പണം ലഭിക്കാത്തതിനാല്‍ ഇയാള്‍ ലീലയേയും വധിക്കുകയായിരുന്നു. ലീല വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരുകയാണ് നവീന്‍ യാദവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക