|    Aug 20 Sun, 2017 1:38 pm
FLASH NEWS
Home   >  News now   >  

മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു

Published : 4th June 2017 | Posted By: shins

പെഷവാര്‍: മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊലപ്പെടുത്തി. കുല്‍ബര്‍ ഖാന്‍ എന്നയാളെയാണ് ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ വെടിവച്ചുകൊന്നത്. സൈനികനായ മകന്റെ ഭാര്യയെ തന്റെ ഭര്‍ത്താവ് നിരന്തരം ബലാല്‍സംഗം ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ സ്വദേശിയായ ബീഗം ബീബി കൊലപാതകം നടത്തിയത്. മരുമകളുടെ സഹായത്തോടെ തന്നെയായിരുന്നു കൊലപാതകം. കുടുംബ മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്തയാളായതിനാല്‍ ഞാനയാളെ കൊന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. അതേസമയം, ഭാര്യയെ പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിരുന്നെന്നും സ്വന്തം പിതാവായതിനാലാണ് വെറുതെ വിട്ടതെന്നും ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക