|    Nov 18 Sat, 2017 3:02 am
Home   >  Pravasi  >  Gulf  >  

മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് പേരെ ദുബയ് പോലീസ് രക്ഷപ്പെടുത്തി

Published : 23rd June 2016 | Posted By: sdq

മരുഭൂമിയില്‍ വഴിയറിയാതെ കുടുങ്ങി പോയ രണ്ട് ചൈനക്കാരെ ദുബയ് പോലീസ് രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മരുഭൂമിയില്‍ കുടുങ്ങി പോകുകയായിരുന്നു. ഹത്ത, ഒമാന്‍ റോഡില്‍ ദുബയ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപത്തുള്ള മരുഭൂമിയിലായിരുന്നു ഇവര്‍ കുടുങ്ങിയതെന്ന് ദുബയ് പോലീസിന്റെ രക്ഷാ പ്രവര്‍ത്തന വിഭാഗം ഉപ മേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് ബുര്‍ഖിബ അറിയിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ എത്തിയ ഉടനെ തന്നെ കുടുങ്ങി പോയ രണ്ട് പേര്‍ക്കും വെള്ളവും ഭക്ഷണവും നല്‍കുകയായിരുന്നു. മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നവര്‍ കയ്യില്‍ സാറ്റലൈറ്റ് ഫോണ്‍, ടോര്‍ച്ച്, പ്രാഥമിക ചികില്‍സാ സാധനങ്ങള്‍, വാഹനം കുടുങ്ങി പോയാല്‍ ശരിയാക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ കരുതണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക