|    Feb 24 Fri, 2017 4:33 pm
FLASH NEWS

മരുഭൂമിയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ദുബയില്‍

Published : 14th November 2016 | Posted By: SMR

ദുബയ്: ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയുമായി ദുബയ്. വിഷന്‍ യുഎഇ 2011 എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണു മരുഭൂമിയിലും ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ആണ് പദ്ധതിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുബയ് നഗരത്തില്‍ നിന്ന് 113 കിമീ അകലെയുള്ള മലമ്പ്രദേശമായ ഹത്തയിലാണു ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹത്താവി ഡാമിലെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ 250 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ദുബയിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമായ ഹത്താവി ഡാമും പരിസരവും മലയാളത്തില്‍ അടക്കം നിരവധി സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. മരുഭൂമിയില്‍ അപൂര്‍വമായി ലഭിക്കുന്ന മഴവെള്ളമാണ് ഈ ഡാമില്‍ സംഭരിക്കുന്നത്. സമീപപ്രദേശത്തെ ചെറു ഡാമുകളില്‍ നിന്നു ലഭിക്കുന്ന മഴ വെള്ളം കൂടി കൊണ്ടുവന്നാല്‍ 6,800 ദശലക്ഷം ലിറ്റര്‍ വെള്ളം ഇവിടെ സംഭരിക്കാന്‍ കഴിയും. ശുചീകരണ ഊര്‍ജം എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ദുബയ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി സിഇഒ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക