|    Nov 18 Sun, 2018 3:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പന കോടതി തടഞ്ഞു

Published : 1st November 2018 | Posted By: kasim kzm

ചെന്നൈ: മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പന മദ്രാസ് ഹൈക്കോടതി തടഞ്ഞു. നവംബര്‍ ഒമ്പതു വരെയാണ് വിലക്കെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് ആര്‍ മഹാദേവന്‍ വ്യക്തമാക്കി. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ തടയാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയ കോടതി കേസ് നവംബര്‍ ഒമ്പതിലേക്കു മാറ്റി. ഓണ്‍ലൈന്‍ വില്‍പന ഉപഭോക്താക്കള്‍ക്കു സൗകര്യപ്രദമാണെങ്കിലും വ്യാജവും കാലഹരണപ്പെട്ടതും വിഷലിപ്തവും അനധികൃതവുമായ മരുന്നുകള്‍ വില്‍ക്കാന്‍ ഇടയുള്ളതിനാല്‍ ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നത് രോഗികള്‍ക്ക് ആപല്‍ക്കരമാവുമെന്ന് അസോസിയേഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss