|    Sep 24 Mon, 2018 9:00 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മരുന്നുകളില്‍ രോഗാണുക്കള്‍ നാല് മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്ക്

Published : 14th September 2018 | Posted By: ke

അബുദബി: രോഗം മാറ്റുന്നതിന് ചികില്‍സിക്കുന്ന മരുന്നുകളില്‍ സാംക്രമിക രോഗം പടര്‍ത്തുന്ന രോഗാണുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ഹോമിയോ മരുന്നുകള്‍ക്ക് യുഎഇ ആരോഗ്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ഞരമ്പ് രോഗങ്ങള്‍ക്കും വേദനക്കും നല്‍കുന്ന ന്യൂറോവീന്‍, നെഞ്ച് വേദനക്കും ശ്വാസം മുട്ടലിനും പഫക്കെട്ടിനും നല്‍കുന്ന റെസ്പിറ്റ്‌റോള്‍, തൈറോയിഡ് രോഗങ്ങള്‍ക്ക് നല്‍കുന്ന തൈറോവീവ്, മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പല്‍സിന്‍ എന്നീ നാല് മരുന്നുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി ഡോ. അമീന്‍ ഹുസ്സൈന്‍ അല്‍ അമീരി അറിയിച്ചു. ഈ മരുന്നുകളില്‍ രോഗികളുടെ ജീവന്‍ തന്നെ അപായപ്പെടുത്തുന്ന രോഗാണുക്കളെയാണ് കണ്ടെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss