|    Aug 15 Wed, 2018 5:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മരുന്നില്‍ വിഷബാധ: പെണ്‍കുട്ടി മരിച്ചു; 197 പേര്‍ ആശുപത്രിയില്‍

Published : 11th August 2018 | Posted By: kasim kzm

മുംബൈ: രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി മുംബൈയിലെ ഗോവാണ്ടിയിലെ ചേരികളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത ഗുളികകളില്‍ നിന്നുണ്ടായ പാര്‍ശ്വഫലം മൂലം പെണ്‍കുട്ടി മരിച്ചു. 197 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12കാരിയായ ചാന്ദ്‌നി ഷെയ്ക്കാണ് മരിച്ചത്. വിരശല്യത്തിനുള്ള ഗുളികകളും അയണ്‍, ഫോളിക് ആസിഡ് ഗുളികകളും കഴിച്ച കുട്ടികള്‍ക്കാണ് തലകറക്കവും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.
വിവിധ രോഗലക്ഷണങ്ങളോടെ ഗട്‌കോപാറിലെ രാജാവാഡി ആശുപത്രിയില്‍ 161 പേരെയും 36 പേരെ ഗോവാണ്ടി ശതാബ്ദി ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡോ. പ്രദീപ് ജാദവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഈ മാസം ആറിന് അയണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചതിനു പിന്നാലെ ചാന്ദ്‌നി ഷെയ്ക്ക് രക്തം ഛര്‍ദ്ദിച്ചതായി രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ആറിന് ഗുളികകള്‍ കഴിച്ച ചാന്ദ്‌നി ബുധനാഴ്ചയും വ്യാഴാഴ്ചയും സ്‌കൂളില്‍ പോയിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാത്രിയോടെ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss