|    Mar 27 Mon, 2017 12:37 am
FLASH NEWS

മരുന്നില്ല; യുനാനി ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Published : 27th July 2016 | Posted By: SMR

മൊഗ്രാല്‍: പകര്‍ച്ചാവ്യാധി പടരുമ്പോഴും മൊഗ്രാലിലെ സര്‍ക്കാര്‍ യൂനാനി ആശുപത്രിയില്‍ മരുന്നില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു.
മഴക്കാലമായതോടെ പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ പടരുകയാണ്. ദിനം പ്രതി നൂറുക്കണക്കിന് രോഗികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നത്. യൂനാനി ആശുപത്രിയുടെ മേല്‍നോട്ടം കുമ്പള പഞ്ചായത്തിനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആശുപത്രിക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രുപ വീതം മരുന്നിനായി അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നതിന് ശേഷം മരുന്ന് ഇതുവരെ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ല.
വാര്‍ഷിക പദ്ധതിയില്‍ മരുന്നിനായി ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ലഭ്യമാകാന്‍ കാലതാമസം നേരിടുന്നതാണ് ആശുപത്രി പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് അനുവദിക്കുന്ന അഞ്ച് ലക്ഷം രുപ മരുന്നിന് അപര്യാപ്തമാണ്.
ഇത് ഒമ്പത് മാസത്തെ മരുന്നിന് പോലും തികയുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് മൂന്നുമാസത്തേക്കുള്ള മരുന്നിനായി തുക വേറെ കണ്ടെത്തേണ്ടിവരുന്നു.
മരുന്നിന് ജില്ലാ പഞ്ചായത്തും എംപി, എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജനപ്രതിനിധികള്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ആശുപത്രിയുടെ വികസനത്തിനും കിടത്തി ചികില്‍സയ്ക്കുമായി കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇത് ഇതുവരെ ലഭ്യമായിട്ടില്ല. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിലും യുനാനി ആശുപത്രിയുടെ വികസനത്തിന് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
ഓരോ വര്‍ഷവും രോഗികളുടെ എണ്ണം കൂടിവരുമ്പോഴും ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തത് മൂലം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. ആശുപത്രിയുടെ വികസനത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബഷീര്‍ അഹമദ് സിദ്ദീഖ് മൊഗ്രാല്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക