|    May 28 Sun, 2017 10:28 am
FLASH NEWS

മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ കഴിച്ചു കാണിച്ച് അവശനായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി

Published : 12th September 2016 | Posted By: G.A.G

dr-byju

അടിമാലി : മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ കഴിച്ചു കാണി്ച്ചതിനെത്തുടര്‍ന്ന് 9 വര്‍ഷങ്ങളായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. മൂവാറ്റുപുഴ പായിപ്ര കണ്ടരിമലയില്‍ ഡോ.പി.എ ബൈജു (38) ആണ് മരിച്ചത്. ബൈസന്‍വാലി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി യിലാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്ന് കഴിച്ച് അവശയായതിനെത്തുടര്‍ന്ന് മരുന്നിന് കുഴപ്പമൊന്നുമില്ലെന്ന് തെളിയിക്കാന്‍ കുടിച്ചു കാണിച്ച ഡോക്ടറും അവശനിലയിലാവുകയായിരുന്നു. അടിമാലി ഗവണ്‍മെന്റ്് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ. ബൈജുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരുന്ന്് കഴിച്ച്്് അവശയായ സ്ത്രീയുടെ ട ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സ്ത്രീ പിന്നീട് രക്ഷപ്പെട്ടെങ്കിലും ഡോക്ടര്‍ വര്‍ഷങ്ങളോളം ബോധമില്ലാത്ത അവസ്ഥയിലായി.
ഭാര്യ: ഡോ. ഷിന്‍സി (തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രി) മക്കള്‍: വൈഷ്ണവ്, വിഷ്ണു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day