|    Jan 18 Wed, 2017 11:20 am
FLASH NEWS

മരുന്നടി വിവാദം താരങ്ങള്‍ക്ക് പകരക്കാരുണ്ടാവില്ല: കായികമന്ത്രി

Published : 28th July 2016 | Posted By: SMR

ന്യുഡല്‍ഹി: ഉത്തേജകമരുന്ന് വിവാദത്തില്‍ പരാജയപ്പെടുന്ന കായികതാരങ്ങള്‍ക്ക് പകരക്കാരെ റിയോ ഒളിംപിക്‌സിനു പരിഗണിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഏതെങ്കിലും താരത്തിനു ഗുരുതരമായ അസുഖമോ മറ്റ് അടിയന്തിര സാഹചര്യമോ ഉണ്ടായാല്‍ മാത്രമാണ് പകരക്കാരനെ പരിഗണിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും പാര്‍ലമെ ന്റില്‍ മാധ്യമങ്ങളെ കണ്ട ഗോയല്‍ പ്രതികരിച്ചു.
ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ പരിശോധയില്‍ കുടുങ്ങി ഒളിംപിക്‌സ് പ്രവേശനം വഴിമുട്ടിയ നര്‍സിങ് യാദവിനു പകരക്കാരനായി പ്രവീണ്‍ കുമാര്‍ റാണയെ പരിഗണിക്കുന്നതായ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിനു  പ്രതികരിക്കുകയായിരുന്നു കായിക മന്ത്രി.
അതേസമയം, നര്‍സിങ് യാദവിനു പകരം 74 കിലോ വിഭാ ഗം  ഗുസ്തിയില്‍  ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവീണ്‍ റാണ ഇറങ്ങുമെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കെണ്ട അവസാന തിയ്യതിയായിരുന്നു ജൂലൈ 25. അന്നേ ദിവസം ഇതിനു സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അനുവദിച്ച ക്വാട്ട മറ്റ് രാജ്യങ്ങള്‍ക്ക് വീതിച്ചു നല്‍കുന്ന സ്ഥിതിയുണ്ടാവുമായിരുന്നെന്ന് നര്‍സിങിന് പകരക്കാരനുണ്ടാവുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച്  ഗുസ്തി ഫെഡറേഷന്‍ ദേശീയ പ്രസിഡ ന്റ് ബ്രിജ് ഭൂഷണ്‍ ശര്‍മ അറിയിച്ചു.
നര്‍സിങിനെതിരായ ആരോപണത്തെക്കുറിച്ച് ലോക ഗുസ്തി സംഘടനയ്ക്ക് പ്രത്യേക അപേക്ഷ നല്‍കിയത് പ്രകാരമാണ് ഇത്തരമൊരവസരം കൈവന്നതെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക