|    Jan 20 Fri, 2017 5:39 pm
FLASH NEWS

മരുന്നടി; ഗ്രീക്ക് താരങ്ങള്‍ പുറത്ത്

Published : 7th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സ് മല്‍സരങ്ങ ള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് വീണ്ടും ഉത്തേജകമരുന്ന്. പരിശോധനയി ല്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടതിനെ തുട ര്‍ന്ന് രണ്ട് താരങ്ങളെ കഴിഞ്ഞ  ദിവസം  ഗ്രീക്ക് സംഘം തിരിച്ചയച്ചു. 85 കിലോ ഭാരോദ്വഹനത്തില്‍ ഗ്രീസിനെ പ്രതിനിധീകരിക്കാനിരുന്ന അന്റോണിയസ് മാര്‍ത്താസിനെയും മറ്റൊരു താരത്തേയുമാണ് ഗെയിംസിനു തൊട്ടുമുമ്പ് തിരിച്ചയച്ചത്.
സഹതാരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ 25ന്  നടത്തിയ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും ദേശീയ സംഘത്തില്‍ നിന്നും തിരിച്ചയച്ചതെന്നാണ് ഗ്രീക്ക് ഒളിംപിക്‌സ് കമ്മറ്റി തീരുമാനം.
ഇതോടെ ഒളിംപിക്‌സിനു തൊട്ടുമുമ്പ് മരുന്നടി മൂലം പുറത്താക്കപ്പെടുന്ന താരങ്ങളുടെ എണ്ണം മൂന്നായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക