|    Sep 24 Mon, 2018 7:05 am
FLASH NEWS

മരുതോങ്കര സര്‍വീസ് സഹകരണ ബാങ്കിലെ നിയമന അഴിമതിവിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 16th January 2017 | Posted By: fsq

 

കുറ്റിയാടി: മരുതോങ്കര പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ പുതുതായി അറ്റന്‍ഡര്‍, പ്യൂണ്‍, വാച്ച്‌മേന്‍ തുടങ്ങിയ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സൂപ്രണ്ട് ഓഫ് പോലിസിനു (വിജിലന്‍സ്) ലഭിച്ച് പരാതിയെ തുടര്‍ന്നാണു അന്വേഷണം ആരംഭിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറിനാണു അന്വേഷണച്ചുമതല. പ്രാഥമികാന്വേഷണത്തില്‍ തന്നെ അഴിമതി നടന്നതിനുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നിയമനം ലഭിച്ചവരുടെ അടുത്ത ബന്ധുക്കള്‍ നിയമനത്തിനു തൊട്ടുമുമ്പ് മരുതോങ്കര സര്‍വീസ് സഹരണബാങ്ക്, കുറ്റിയാടി കെഎസ്എഫ്ഇ, കുറ്റിയാടി അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വന്‍ തുകകള്‍ ലോണ്‍ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ എക്കൗണ്ടില്‍ ഈ കാലയളവില്‍ പശുക്കടവ് ബ്രാഞ്ചിലും വന്‍ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ് രൂപപ്പെടുകയും പരാതികള്‍ പരിശോധിക്കാന്‍ കെപിസിസി നേതൃത്വം ഇടാപെടുകയും ചെയ്തിട്ടുണ്ട്. കോഴപ്പണം കൈപ്പറ്റിയതുമായി  ബന്ധപ്പെട്ട് ലീഗിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബാങ്ക് വൈസ് പ്രസിഡന്റ് ഡയരക്റ്റര്‍ അറിയാതെ വന്‍ തുക കൈപ്പറ്റിയതായും ആരോപണമുണ്ട്. ലീഗ് പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ നീക്കുകയും ചെയ്തിട്ടുണ്ട്. ഇതേപോലെ സമാനമായ അഴിമതി കുറ്റിയാടി അര്‍ബന്‍ ബാങ്കിലും നടന്നതായി ഒരു വിഭാഗം ആരോപിക്കുന്നു. അവിടെയും വൈസ് പ്രസിഡന്റ് മരുതോങ്കരയിലെ മറ്റൊരു ലീഗ് ഭാരവാഹിയാണ്. നിയമനം നടന്നതുമായി ബന്ധപ്പെട്ട് ലീഗിന്റെ ഔദ്യോഗിക നേതൃത്വവും അറിഞ്ഞിട്ടില്ല എന്നാണു വിശദീകരണം. ബാങ്കിലെ മറ്റ് ക്രമക്കേടുകളെ കുറിച്ചും സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജിലന്‍സ് അന്വേഷണം നേരിടുന്ന ബാങ്ക് ഭരണസമിതി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss