|    Jul 16 Mon, 2018 2:33 pm
FLASH NEWS

മരുതേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം; വീടുകളും വാഹനങ്ങളും നശിപ്പിച്ചു

Published : 8th September 2017 | Posted By: fsq

 

പേരാമ്പ്ര: മരുതേരിയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധിവീടുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു.കഴിഞ്ഞ ഞായറാഴ്ച ദലിത് കുടുംബത്തില്‍പെട്ട പരപ്പൂര് മീത്തല്‍ ബാലകൃഷ്ണന്റെ വീടിനു നേരെയാണ് ആദ്യ ആക്രമണമുണ്ടായത്.വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ബാലകൃഷ്ണനേയും ഭാര്യ ശാരദയേയും വീട്ടില്‍ കയറി പരിക്കേല്‍പ്പിക്കുകയും ചെയ്തു.ഇവരെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാലകൃഷ്ണന്റെ മക്കള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിലും മര്‍ദ്ദനത്തിലും കലാശിച്ചതെന്ന് പറയപ്പെടുന്നു. കടുക്കാട്ടുമ്മല്‍ രണ്ജുവിന്റെ വീട്ടില്‍ സൂക്ഷിച്ച ആക്ടിവ സ്‌കൂട്ടര്‍ എടുത്തുകൊണ്ട് പോയി കേട്പാടുകള്‍ വരുത്തി. സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകനായ പരപ്പില്‍ മീത്തല്‍ സുജേഷിന്റെ വീടിന്റെ ജനല്‍ ഗ്ലാസ് എറിഞ്ഞുതകര്‍ക്കുകയും വീടിന്റെ മുറ്റത്ത് നിര്‍ത്തിയ ബൈക്ക് കത്തിക്കുകയും ചെയ്തു കെ.എല്‍ 56 എം 6651 ബൈക്കാണ് കത്തിച്ചത്.വീടിന്റെ മുറ്റത്ത് നിന്ന് തീ കത്തുന്നത് കണ്ട് ഉണര്‍ന്ന സുജേഷിന്റെ മാതാവ് വാതില്‍ തുറക്കുമ്മ്‌പോഴേക്കും ആക്രമികള്‍ ഓടി മറഞ്ഞു.പേരാമ്പ്ര സിഐ സുനില്‍കുമാറിന്റെയും എസ്.ഐ സിജിത്തിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഇരു സംഭവത്തിലും ഉണ്ടായ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss