|    Nov 19 Mon, 2018 7:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മരിയ : പ്യൂര്‍ട്ടോറിക്ക ഇരുട്ടില്‍

Published : 22nd September 2017 | Posted By: fsq

 

സാന്‍ ജുവാന്‍: മരിയ ചുഴലിക്കൊടുങ്കാറ്റില്‍ കാരിബിയന്‍ ദ്വീപുകളിലൊന്നായ പ്യൂര്‍ട്ടോറിക്കയില്‍  വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു.  35 ലക്ഷം  വീടുകള്‍ ഇരുട്ടിലായതായി അധികൃതര്‍ അറിയിച്ചു. കാറ്റിനോടൊപ്പം കനത്ത മഴ തുടരുന്ന ദ്വീപില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പു നല്‍കി. ജനം ഉയരംകൂടിയ പ്രദേശങ്ങശളിലേക്കു മാറിത്താമസിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  ചരിത്രത്തിലെ ഏറ്റവും ശക്തമായ കാറ്റാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ റിക്കാര്‍ഡോ റൊസല്ലോ പറഞ്ഞു. ദ്വീപിലെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ഇത് പുനസ്ഥാപിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറ്റില്‍ പ്യൂര്‍ട്ടോറിക്കയില്‍ ഒരാള്‍ മരിച്ചതായാണ് റിപോര്‍ട്ട്്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss