|    Jul 22 Sun, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മരിയ ചുഴലിക്കാറ്റ് കിഴക്കന്‍ കാരിബീയന്‍ തീരത്തെത്തി

Published : 19th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട മരിയ ചുഴലിക്കാറ്റ്് കിഴക്കന്‍ കാരിബിയന്‍ തീരത്തെത്തി. വന്‍ നാശം വിതച്ച് ഇര്‍മ ചുഴലിക്കാറ്റിന്റെ പാതയിലാണു മരിയയും സഞ്ചരിക്കുന്നത്. കാരിബീയന്‍ മേഖലയില്‍ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഗ്വാദെലോപ് ദ്വീപുകളെയാവും ചുഴലിക്കാറ്റ് ശക്തമായി ബാധിക്കുകയെന്നു യുഎസ് നാഷനല്‍ ഹറികെയ്ന്‍ സെന്റര്‍ അറിയിച്ചു. ഗ്വാദെലോപില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്്. കഴിഞ്ഞ ശനിയാഴ്ചയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിനു പടിഞ്ഞാറായി മരിയ ചുഴലിക്കാറ്റ്് രൂപംകൊണ്ടത്്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണു മരിയ നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കാറ്റഗറി ഒന്നില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് മരിയ. മരിയക്കൊപ്പം അതിശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss