|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മരിച്ച സ്ത്രീയില്‍ നിന്നു സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യ കുഞ്ഞ്

Published : 6th December 2018 | Posted By: kasim kzm

ബ്രസീലിയ: മരിച്ച സ്ത്രീയില്‍ നിന്നു സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ലോകത്ത് ആദ്യമായി പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു. ബ്രസീലിലെ 32കാരിയാണ് രണ്ടര കിലോഗ്രാം ഭാരമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍, മരിച്ചയാളില്‍ നിന്നു സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്നത്് ആദ്യമാണ്.
മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പുറത്തുവിട്ടത്. 2016 സപ്തംബറിലായിരുന്നു യൂനിവേഴ്‌സിറ്റി ഓഫ് സാവോപോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേക്ക് മാറ്റിവച്ചത്. ജന്മനാ ഗര്‍ഭപാത്രമില്ലാത്ത എംആര്‍കെഎച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) എന്ന പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്‌ട്രോക്ക് വന്നു മരിച്ച 45 വയസ്സുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുകയായിരുന്നു.
ഏഴുമാസത്തിനുശേഷം യുവതി ഗര്‍ഭിണിയായി. ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയാവുകയായിരുന്നു. ഗര്‍ഭത്തിന്റെ എട്ടാംമാസം ശസ്ത്രകിയ വഴി പൂര്‍ണ ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss