|    Mar 27 Mon, 2017 12:25 am
FLASH NEWS

മരിച്ച യാത്രക്കാരനില്‍ നിന്ന് 99 ലക്ഷവും സ്വര്‍ണവും കണ്ടെത്തി

Published : 21st August 2016 | Posted By: SMR

മിഡ്‌നാപൂര്‍: തീവണ്ടി യാത്രയില്‍ മരിച്ച ആളുടെ ബാഗില്‍ നിന്ന് 99 ലക്ഷം രൂപയും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റും റെയില്‍വേ പോലിസ് കണ്ടെടുത്തു. റായ്പൂരില്‍ നിന്നു ഹൗറയിലേക്ക് മുംബൈ സിഎസ്ടി-ഹൗറ ഗീതാഞ്ജലി എക്‌സ്പ്രസില്‍ പോവുകയായിരുന്ന സുഭാഷ് ചന്ദ് സുരാന (55)ആണ് മരിച്ചത്.
തനിച്ചായിരുന്ന സുരാന, വണ്ടി ടാറ്റാ നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ വിട്ടപ്പോള്‍ ബോധരഹിതനായി. തുടര്‍ന്ന് യാത്രക്കാര്‍ അടുത്ത ഗൊരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍, അവിടെ എത്തുമ്പോഴേക്കും സുരാന മരിച്ചിരുന്നു. പോലിസ് മൃതദേഹം മാറ്റുമ്പോഴാണ് ബാഗില്‍ 99,03,490 രൂപയും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റും കണ്ടെത്തിയത്.
മരണം വീട്ടിലറിയിച്ചു. കണ്ടെടുത്ത പണത്തെയും സ്വര്‍ണ ബിസ്‌ക്കറ്റിനെയുംകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക