|    Jul 25 Tue, 2017 4:26 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വനിതയുടെ മൃതദേഹം ഖബറടക്കി

Published : 21st January 2016 | Posted By: swapna en

suicide

ദുബയ്: താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിനി പൂവഞ്ചാലില്‍ ഫൗസിയ(43)യുടെ മയ്യിത്ത് സോനാപൂര്‍ ഖബര്‍സ്താനില്‍ മറവു ചെയ്തു. ഹൂര്‍ അല്‍ അന്‍സിലെ താമസ സ്ഥലത്ത് അഴുകിയ നിലയിലാണ് ഇവരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വീട്ടുവേലക്കാരിയുടെ വിസയിലായിരുന്നു ഇവര്‍ ദുബയിലെത്തിയത്. ഹൂര്‍ അല്‍ അന്‍സിലെ ഒരു വില്ലയിലാണ് ഫൗസിയ താമസിച്ചിരുന്നത്. ഇവരുടെ മുറി ദിവസങ്ങളായി തുറക്കാതെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട ഒരു സൂപര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പൂവഞ്ചാലില്‍ അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകളാണ്. രോഗികളായ മാതാപിതാക്കളുടെയും മക്കളുടെയും ഏക ആശ്രയമായിരുന്നു ഫൗസിയ. ഫെമിന, ഫസ്‌ന, ഫാസില്‍ എന്നിവരാണ് മക്കള്‍. ഇവരില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക