|    Mar 26 Sun, 2017 6:37 pm
FLASH NEWS

മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞിന് സംസാരച്ചടങ്ങിനിടെ ജീവന്‍

Published : 28th August 2016 | Posted By: mi.ptk

new-born-baby

ചിക്കഗളൂരു:മരിച്ചെന്ന് ഡോക്ടര്‍ പറഞ്ഞ കുഞ്ഞിന്റെ സംസ്‌കാര ചടങ്ങ് നടത്താനൊരുങ്ങവെ ജീവനുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ജനിച്ച ഉടന്‍ കുഞ്ഞിന് ലഭിക്കേണ്ട പരിചരണങ്ങള്‍ ലഭിക്കാത്തതിനാല്‍ അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം വിവാദമായതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടറെ അധികൃതര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.
കര്‍ണാടകയിലെ ചിക്കമഗളൂരു ഭദ്രാവതി സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് തല്ലിക്കട്ടെയിലെ സോണി ഭായി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.  ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചതായി ശസ്ത്രക്രിയ നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ചുനാഥ് കുഞ്ഞിന്റെ പിതാവ് ചന്ദ്രനായികിനെ അറിയിക്കുകയായിരുന്നു. വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെ ചന്ദ്രനായികിന് കൈമാറുകയും ചെയ്തു.
മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കാനായി കുഴിയില്‍ ഇറക്കി വച്ചപ്പോഴാണ് ഹൃദയത്തിന്റെ ഭാഗത്ത് ചലനമുള്ളതായി സംശയം തോന്നിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഹൃദയം മിടിക്കുന്നതായി വ്യക്തമാവുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഡോക്ടര്‍ മഞ്ചുനാഥിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക