|    Jan 23 Mon, 2017 8:20 pm
FLASH NEWS

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് സംസ്‌കാരത്തിനിടെ കരഞ്ഞു

Published : 25th September 2016 | Posted By: mi.ptk

new-born-baby

ധാക്ക:  ഡോക്ടര്‍മാര്‍ മരിച്ചെന്ന് പറഞ്ഞ് തിരിച്ചയച്ച കുഞ്ഞ് സംസ്‌കാര ചടങ്ങിനിടെ കരഞ്ഞു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം ഉണ്ടായത്. ബംഗ്ലാദേശ് ജില്ലാ ക്രിക്കറ്റ് ടീം അംഗം നജ്മുല്‍ ഹുദയുടെയും വക്കീലായ നസിം അക്തറിന്റെയും മകളായ ഗാലിബ ഹയാത്താണ് ഏവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
വ്യാഴാഴ്ച കുഞ്ഞ് ജനിച്ച് രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച ഖബര്‍സ്ഥാനില്‍ എത്തിച്ചെങ്കിലും ശ്മശാന സൂക്ഷിപ്പുകാരന്റെ നിര്‍ദേശപ്രകാരം ഖബറടക്കം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഖബറടക്കത്തിനായി എത്തിയ ബന്ധുക്കളെത്തിയപ്പോഴാണ് കുഞ്ഞ് കരഞ്ഞത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് ജനിച്ച ധാക്കയിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. 700 ഗ്രാം മാത്രം ഭാരമുള്ള കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 781 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക