|    Nov 20 Mon, 2017 1:29 pm
Home   >  National   >  

മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയല്ല, മസ്തിഷ്‌ക ജ്വരം കാരണം; നിലപാടിലുറച്ച് ആദിത്യനാഥ്

Published : 13th August 2017 | Posted By: mi.ptk

ന്യഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനു കീഴിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മസ്തിഷ്‌ക ജ്വരം കാരണമാണ് കുട്ടികള്‍ മരിച്ചത് എന്നാണ് യോഗിയുടെ വിശദീകരണം. ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് യോഗിയുടെ പ്രതികരണം. അതേസമയം, കുട്ടികളുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക