|    Oct 18 Wed, 2017 7:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മരിച്ചതായി വിശ്വസിക്കുന്നില്ല; കാണാതായവരുടെ പട്ടികയില്‍ വേലുപ്പിള്ള പ്രഭാകരന്റെ പേര് ചേര്‍ക്കാന്‍ ആവശ്യം

Published : 30th August 2016 | Posted By: SMR

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഓഫിസ് ഓഫ് മിസ്സിങ് പേഴ്‌സണ്‍സിന്റെ (ഒഎംപി) കീഴിലെ കാണാതായവരുടെ പട്ടികയില്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പേര് ചേര്‍ക്കാനാവശ്യപ്പെടുമെന്ന് തമിഴ് നേതാക്കള്‍. വേലുപ്പിള്ള പ്രഭാകരന്റെ സഹോദരനോ സഹോദരിക്കോ അദ്ദേഹത്തിന്റെ പേര് ഒഎംപിയില്‍ സമര്‍പ്പിക്കണമെന്നുണ്ടെങ്കില്‍ അതിനായി ശ്രമിക്കുമെന്ന് വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ അംഗം എം ശിവാജിലിംഗം പ്രാദേശിക റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
2009 മെയ് 19ന് വടക്കന്‍ ജില്ലയായ മുല്ലത്തീവില്‍ വച്ചായിരുന്നു ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ കൊലപ്പെടുത്തിയത്. എന്നാല്‍, വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചതായി വിശ്വസിക്കുന്നില്ലെന്ന് ശ്രീലങ്കയിലെ തമിഴ് ദേശീയവാദികള്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട പ്രഭാകരന്‍ ജീവിച്ചിരിക്കാനിടയുണ്ടെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യത്ത് കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്നതിനായുള്ള യുഎന്‍ മനുഷ്യാവകാശപ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഒഎംപി. വംശീയപ്രശ്‌നങ്ങളുടെ ഭാഗമായി 16,000ഓളം സിവിലിയന്‍മാരെ ശ്രീലങ്കയില്‍നിന്നു കാണാതായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക