|    Oct 22 Sun, 2017 8:38 am

മരവയല്‍ ജില്ലാ സ്റ്റേഡിയം: പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 21st March 2017 | Posted By: fsq

 

കല്‍പ്പറ്റ: മരവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്റ്റേഡിയം പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വ്യവസായ-കായികമന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശിച്ചു. മരവയലില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള 7.83 ഏക്കര്‍ സ്ഥലത്ത് നടക്കുന്ന നിര്‍ദിഷ്ട സ്റ്റേഡിയം പ്രവൃത്തികള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
400 മീറ്റര്‍ ട്രാക്ക്, ഇലവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സൗകര്യം എന്നിവയാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ സമഗ്ര പദ്ധതി രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഭൂമി നിരപ്പാക്കല്‍ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
പുല്‍പ്പള്ളിയില്‍ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറിയ എട്ടേക്കര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.  കേരളത്തിന് മികവുറ്റ ദേശീയ ആര്‍ച്ചറി താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആര്‍ച്ചറി അക്കദമിയായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളിലും മറ്റും ഉള്‍പ്പെടുത്തി ഗ്രൗണ്ടില്‍ വികസന പ്രവൃത്തികള്‍ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, മുന്‍ പ്രസിഡന്റ് സലീം കടവന്‍, സി കെ ശിവരാമന്‍, കെ വി മോഹനന്‍, മുന്‍ കായികാധ്യാപിക വിജയി ടീച്ചര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക