|    Jul 28 Fri, 2017 12:25 am
FLASH NEWS

മരമില്ലില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

Published : 24th January 2016 | Posted By: SMR

എടപ്പാള്‍: അയിലക്കാട് മരമില്ലില്‍ അഗ്നിബാധ. ലക്ഷക്കണക്കിനു രൂപയുടെ മര ഉരുപ്പടികളും യന്ത്രങ്ങളും കത്തിനശിച്ചു.പണി തീര്‍ത്തുവച്ചിരുന്ന കട്ടിളകളും ജനലുകളും ഫര്‍ണീച്ചറുകള്‍ ഉണ്ടാക്കാനായി പണിതുകൊണ്ടിരുന്ന മരഉരുപ്പടികളും മില്ലിലെ യന്ത്രസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. മില്ലിനോടു ചേര്‍ന്നു നില്‍ക്കുന്ന പറമ്പിലെ മരങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. പൊന്നാനിയില്‍നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അപ്പോഴേയ്ക്കും മില്ലിലെ സാമഗ്രികളെല്ലാം കത്തി ചാമ്പലായിരുന്നു.
പ്രമുഖ വ്യവസായി അയിലക്കാട് കെ വി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് മില്‍. അയിലക്കാട് സ്വദേശി ജമാലാണ് ഇപ്പോള്‍ മില്‍ പ്രവൃത്തിപ്പിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക