|    Jun 22 Fri, 2018 8:57 pm
FLASH NEWS

മരമടി മഹോല്‍സവം; നിരോധനം പിന്‍വലിക്കണം:എംപി

Published : 24th January 2017 | Posted By: fsq

 

പത്തനംതിട്ട: ആനന്ദപ്പള്ളി മരമടി മഹോല്‍സവം നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. 1950 ല്‍ അടൂര്‍ നഗരത്തിലെ പുതുവീട്ടില്‍പ്പടി ഏലായില്‍ ആരംഭിച്ച മരമടി മഹോത്സവം ആനന്ദപ്പള്ളി കര്‍ഷക സമിതി ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഇത്തരത്തിലുള്ള മറ്റ് ഉത്സവങ്ങള്‍ നിരോധിച്ചപ്പോള്‍ ആനന്ദപ്പള്ളി മരമടിയും അധികൃതര്‍ നിരോധിക്കുകയുണ്ടായി. അടൂര്‍ – ആനന്ദപ്പള്ളി പ്രദേശത്തെ ജനങ്ങള്‍ കാര്‍ഷിക ഉത്സവമായിട്ടാണ് ഇത് കൊണ്ടാടിയിരുന്നത്. ജല്ലിക്കെട്ടിലെ പോലെ ഈ മരമടി ഉത്സവത്തില്‍ കാളയും മനുഷ്യനുമായി ഏറ്റുമുട്ടുന്നില്ല. കാളയും മനുഷ്യനും തമ്മിലുള്ള സൗഹൃദ ഉത്സവമായാണ് ഇതിനെ കണക്കാക്കിയിരുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന മരമടി മഹോത്സവം നിരോധിച്ച നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും എം. പി. പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss