|    Dec 18 Mon, 2017 7:01 am
FLASH NEWS

മരത്തിലെ കായ്കള്‍ റോഡില്‍ വീണു; ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ടു

Published : 1st December 2017 | Posted By: kasim kzm

വൈക്കം: പാലത്തിനുസമീപം നില്‍ക്കുന്ന മരത്തില്‍നിന്ന് കായ്കള്‍ റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാര്‍ തെന്നിവീണു. ഇന്നലെ രാവിലെ ചേര്‍ത്തല-വൈക്കം റോഡിലെ തോട്ടുവക്കം പാലത്തിലാണ് സംഭവം. ബൈക്ക് യാത്രക്കാര്‍ തെന്നിവീണ് അപകടത്തില്‍പെട്ടതോടെ ഇത് കണ്ടുനിന്നവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡിലേക്ക് വെള്ളം പമ്പുചെയ്ത് പ്രശ്‌നപരിഹാരമുണ്ടാക്കി. മരത്തിലെ പശപ്പുള്ള കായ്ക്കളാണ് റോഡിലേക്ക് വീഴുന്നത്. അടിയന്തരമായി മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയാലല്ലാതെ ശാശ്വതപരിഹാരമുണ്ടാവില്ലെന്നാണ് സമീപവാസികളും ഡ്രൈവര്‍മാരും പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss