|    Nov 21 Tue, 2017 7:36 pm
FLASH NEWS

മരത്തിന്റെ ശിഖരം വീണ് വിദ്യാര്‍ഥിനിയുടെ തുടയെല്ല് പൊട്ടി

Published : 9th August 2017 | Posted By: fsq

 

കൊട്ടാരക്കര: കെഎസ്ഇബി ജീവനക്കാര്‍ പകുതി വെട്ടിമാറ്റി ഉപേക്ഷിച്ച മരത്തിന്റെ ശിഖരം കാലില്‍ വീണ് ആറാംക്ലാസുകാരിയുടെ കാലിന്റെ തുടയെല്ല് പൊട്ടി. തൃക്കണ്ണമംഗല്‍ കൊറ്റിലംപാട്ട് അനില്‍കുമാര്‍-ഇന്ദുലേഖ ദമ്പതികളുടെ മകള്‍   അദ്രീജയുടെ തുടയെല്ലാണ് പൊട്ടിയത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രീയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയാണ് സംഭവം. അയല്‍വാസിയുടെ പ്ലാവിന്‍കൊമ്പ് ഒടിഞ്ഞ് ഇവരുടെ വീടിനുസമീപമുള്ള വൈദ്യുതലൈനില്‍ വീണിരുന്നു. അപകടാവസ്ഥയിലായതിനെതുടര്‍ന്ന് അനില്‍കുമാര്‍ പലതവണ വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ എത്തി മരം വെട്ടിമാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെ കെഎസ്ഇബി പരാതി സെല്ലില്‍ വിവരം അറിയിച്ചു. ഇതിന് ശേഷം എത്തിയ ഉദ്യോഗസ്ഥര്‍ ലൈന്‍ കമ്പിയില്‍ കിടന്ന മരത്തിന്റെ ശിഖരം മാത്രം വെട്ടി അത് മാത്രം താഴെയിട്ട ശേഷം സ്ഥലം വിട്ടു. പൂര്‍ണ്ണമായി മരത്തിന്റെ ശിഖരം മാറ്റാത്തത് കാരണം പ്ലാവില്‍ തന്നെ ഒരു ഭാഗം ഇരിക്കുകയും ചെയ്തു. രാവിലെ  അദ്രീജ മരത്തിന് മുന്നില്‍ നിന്നും കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മരക്കൊമ്പില്‍ പിടിച്ചതോടെ ഇത് അടര്‍ന്ന് കാലില്‍ പതിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും നാട്ടുകാരും ആണ് കുട്ടിയെ മരത്തിന്റെ ശിഖരത്തിനടിയില്‍ നിന്നും രക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക