|    Jul 29 Sat, 2017 5:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മരതക വിഗ്രഹം മോഷ്ടിച്ചു

Published : 12th October 2016 | Posted By: SMR

നാഗപട്ടണം: തിരുകുവലൈ ഗ്രാമത്തില്‍ ബ്രഹ്മപുരേശ്വര അമ്പലത്തില്‍ നിന്ന് 1,000 വര്‍ഷം പഴക്കമുള്ള മരതക വിഗ്രഹം മോഷണം പോയി. സ്വയംഭൂലിംഗം എന്നറിയപ്പെടുന്ന മരതക വിഗ്രഹം മോഷണം പോയത് പൂജയ്ക്കിടെ പൂജാരിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മരതകം സൂക്ഷിച്ച പെട്ടി തകര്‍ത്ത നിലയിലായിരുന്നു. രാജേന്ദ്രചോള രാജാവിന്റെ കാലത്താണ് മരതകത്തില്‍ ഇതു പണികഴിപ്പിച്ചതെന്ന് പുരാവസ്തുശാസ്ത്ര വിദഗ്ധര്‍ പറയുന്നു. മോഷണത്തില്‍ അന്താരാഷ്ട്ര സംഘങ്ങള്‍ക്കു പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക