|    Jul 16 Mon, 2018 8:42 am

മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കി; ആശ്രിതര്‍ വലയുന്നു

Published : 27th October 2017 | Posted By: fsq

 

വൈറ്റില: തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്ന് മുതലാണ് കര്‍ശനമാക്കിയത്. ഇത് ആധാര്‍ എടുക്കാതെ മരണപ്പെടുന്നവരുടെ ആശ്രിതരെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നു. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണമെങ്കില്‍ അപേക്ഷകന്റെയും മരണപ്പെട്ടയാളിന്റെയും ആധാര്‍ കാര്‍ഡ് ഹാജരാക്കിയേ മതിയാവൂ. കിടപ്പുരോഗികളില്‍ ഏറെയും ആധാര്‍ എടുക്കാത്തവരാണ്. ഇങ്ങനെ മരണപ്പെടുന്നവരുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.മികച്ച ചികില്‍സ ലഭിക്കുന്ന ധാരാളം ആശുപത്രികള്‍ ഉള്ള നഗരങ്ങളില്‍ വിവിധ ആശുപത്രികളില്‍ കിടന്ന് മരണപ്പെടുന്നവരുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ദൂരെ നിന്ന് ബന്ധുമിത്രാദികള്‍ എത്തുമ്പോഴാണ് ഈ നിയമ തടസ്സം അറിയുന്നത്. മരണപ്പെടുന്നവരുടെ പ്രവാസികളായ ബന്ധുക്കള്‍ തിരികെ ജോലി സ്ഥലത്ത് എത്തുമ്പോള്‍ ലീവ് അനുവദിക്കണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.അപേക്ഷകന്റെയും മരണപ്പെടുന്നയാളുടെയും ആധാര്‍ നിര്‍ബന്ധമാക്കിയതു മൂലം ഏറെ പ്രയാസമനുഭവിക്കുന്നത് പ്രവാസികളാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും നടപടി തിരുത്തണമെന്നുമാവശ്യപ്പെട്ട്‌വൈറ്റില മണ്ടലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എക്‌സ് സെബാസ്റ്റ്യന്‍ മുഖ്യമന്ത്രിക്കും തദ്ദേശ ഭരണവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. 20 രൂപയുടെ മുദ്രപത്രത്തിലാണ് മുമ്പ് ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. മൂന്ന് മാസം മുമ്പ് ഇത് അന്‍പത് രൂപയാക്കി ഉയര്‍ത്തിയതിന് തൊട്ട്പിന്നാലെയാണ് ജനന-മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള പുതിയ ഉത്തരവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss